ഈസ്റ്റ് ബംഗാളും ബാഴ്സലോണയും കൈകോർക്കുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഫുട്ബോളിലെ വമ്പൻ ക്ലബായ ബാഴ്സലോണയും ഇന്ത്യയുടെ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാളും കൈകോർക്കുന്നു. ഇരു ക്ലബുകളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഒരുങ്ങുന്നതായാണ് വാർത്തകൾ. ഇതുസംബന്ധിച്ച് വിവരം പുറത്തു വിട്ടത് ഈസ്റ്റ് ബംഗാൾ തന്നെയാണ്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വെച്ചാണ് ഇരു ക്ലബിന്റെ അധികൃതരും തമ്മിൽ ചർച്ചകൾ നടന്നത്.

ബാഴ്സലോണയുടെ സ്പോൺസർമാരായ Rakuten ആണ് ചർച്ച ഒരുക്കിയത്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്കായി പ്രർത്തിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച ബാഴ്സലോണ ഈസ്റ്റ് ബംഗാളുമായി സഹകരിക്കാനുള്ള കരാർ ഉടൻ ഉണ്ടാക്കും എന്നാണ് സൂചന. ചർച്ചയുടെ വിശദാംശങ്ങൾ ഈസ്റ്റ് ബംഗാൾ പങ്കുവെച്ചില്ല. ബാഴ്സലോണയുടെ ഫുട്ബോളിലെ ബന്ധം ലോകമെങ്ങും വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ചർച്ചകൾ നടന്നത് എന്ന് അധികൃതർ പറഞ്ഞു.