മുൻ ജപ്പാൻ പരിശീലകൻ നിഷിനോ ഇനി തായ്‌ലാന്റിനെ നയിക്കും

റഷ്യൻ ലോകകപ്പിൽ ജപ്പാനെ പരിശീലിപ്പിച്ചിരുന്ന നിഷീനോ ഇനി തായ്ലാന്റിനെ നയിക്കും. നിഷീനോയും തായ്ലാന്റുമായി ദീർഘകാല കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. മുൻ ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ ടെക്നിക്കൽ ഡയറക്ടർ കൂടിയായ അകീറ നിഷിനോ കഴിഞ്ഞ ലോകകപ്പിന് തൊട്ടു മുമ്പായിരുന്നു ജപ്പാന്റെ ചുമതല ഏറ്റെടുത്തത്.

ലോകകപ്പിൽ ജപ്പാനെ നോക്കൗട്ടിൽ എത്തിച്ച നിഷീനോ ബെൽജിയത്തോടെ വീരോചിതമായി പൊരുതിയ ശേഷമായിരുന്നു പുറത്തായത്. ലോകകപ്പിന് ശേഷം നിഷീനോ ജപ്പാൻ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. തായ്ലാന്റിന് ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുക ആകും നിഷീനോയുടെ പുതിയ ദൗത്യം. ജെ ലീഗിലെ ഗംബ ഒസാക ക്ലബിന്റെ പരിശീലകനായിരുന്നു മുമ്പ് നിഷീനോ. 10 സീസണിൽ അധികം ഗംബയെ നിഷീനോ പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleവനിതാ ലോകകപ്പ് ആദ്യ സെമി ഇന്ന്, അമേരിക്കയും ഇംഗ്ലണ്ടും നേർക്കുനേർ
Next articleബർമിംഗ്ഹാം താരത്തെ സ്വന്തമാക്കി സൗത്താംപ്ടൺ