നിക്കോ ഷുൾസുമായി ബൊറൂസിയ ഡോർട്ട്മുണ്ട് വേർപിരിഞ്ഞു. ടീം മാനേജ്മെന്റുമായി ഉടക്കി നിൽക്കുന്ന താരത്തിന്റെ കരാർ ഇപ്പോൾ ക്ലബ് റദ്ദാക്കിയിരിക്കുകയാണ്. 6 മില്യൺ യൂറോ വാർഷിക ശമ്പളം വാങ്ങുന്ന ഷൂൾസ് ടീമിന് ഒരു ബാധ്യതയായതിനാൽ ആണ് താരവുമായി ധാരണയിൽ എത്തി ക്ലബ് കരാർ റദ്ദാക്കിയത്.
കഴിഞ്ഞ വർഷം ഷൂൾസിന് പിച്ചിലും പുറത്തും മോശം ഓർമ്മകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഡോർട്മുണ്ട് 25 മില്യൺ യൂറോ ചിലവാക്കി ടീമിൽ എത്തിച്ച താരത്തിന് ക്ലബിന്റെ ജേഴ്സിയിൽ തിളങ്ങാനെ ആയിരുന്നില്ല. മുൻ ജർമ്മൻ ദേശീയ ടീം ഡിഫൻഡറിന് കായിക ഭാവിയുണ്ടോ എന്നത് തന്നെ അനിശ്ചിതത്വത്തിലാണ്. 2021/22 കാമ്പെയ്‌നിന്റെ അവസാനത്തിൽ ആണ് ഷൂൾസ് ഡോർട്ട്മുണ്ടിനായി അവസാനം കളിച്ചത്.
30കാരനായ താരം 2019ൽ ആയിരുന്നു ഹൊഫെൻഹെയിമിൽ നിന്ന് ഡോർട്മുണ്ടിലേക്ക് എത്തിയത്.