റൊണാൾഡോയെയും മറികടന്ന് നെയ്മർ ഹാട്രിക്ക്

20201014 103158
- Advertisement -

ബ്രസീലിന്റെ ഇതിഹാസ താരം റൊണാൾഡോയെ നെയ്മർ ഗോളടിയുടെ കാര്യത്തിൽ പിറകിൽ ആക്കിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ ഹാട്രിക്ക് നേടിക്കൊണ്ടാണ് നെയ്മർ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്നവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. നെയ്മറിന്റെ ഹാട്രിക്കിന്റെ മികവിൽ 4-2ന്റെ വിജയം നേടാനും ബ്രസീലിനായി.

62 ഗോളുകൾ ആണ് റൊണാൾഡോ ബ്രസീലിനായി നേടിയത്. ഇന്നത്തെ ഗോളുകളോടെ നെയ്മർ 64 ഗോളുകളിൽ എത്തി. ഇനി 77 ഗോളുകൾ ഉള്ള പെലെ മാത്രമാണ് നെയ്മറിന് മുന്നിൽ ഉള്ളത്‌. റൊണാൾഡോയുടെ 62 ഗോളുകൾക്ക് ഒപ്പം എത്തിയ ഗോൾ റൊണാൾഡോയുടെ പ്രശസ്തമായ ആഹ്ലാദ രീതി അനുകരിച്ചാണ് നെയ്മർ ആഘോഷിച്ചത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി ബ്രസീലിനായി അഞ്ചു ഗോളുകൾ നെയ്മർ അടിച്ചു കൂട്ടി. റിച്ചാർലിസൺ ആണോ ബ്രസീലിനു വേണ്ടി ഇന്ന് ബാക്കിയുള്ള ഒരു ഗോൾ നേടിയത്‌.

Advertisement