റൊണാൾഡോ ബാഴ്സലോണക്ക് എതിരെ കളിക്കുമോ?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ പോസിറ്റീവ് ആയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവന്റസിന്റെ പ്രധാന മത്സരങ്ങൾ ഒക്കെയാണ് നഷ്ടമാകാൻ പോകുന്നത്. രണ്ട് ലീഗ് മത്സരങ്ങളും ഒപ്പം ഒരു ചാമ്പ്യൻസ് ലീഗ് മത്സരവും റൊണാൾഡോയ്ക്ക് തീർച്ചയായും നഷ്ടമാകും. ലീഗിൽ ക്രോട്ടോണും ഹെയ്യാസ് വെറോണയുമാണ് യുവന്റസിന്റെ എതിരാളികൾ. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ യുവന്റസിന് ഡൈനാമോ കീവിനെയും നേരിടാൻ ഉണ്ട്.

റൊണാൾഡോയ്ക്ക് ഇപ്പോൾ 10 ദിവസത്തെ ഐസൊലേഷൻ ആണ് പറഞ്ഞിട്ടുള്ളത്. എങ്കിലും താരം ടെസ്റ്റിൽ നെഗറ്റീവ് ആയതിനു ശേഷം ഏഴു ദിവസം കഴിഞ്ഞ് മാത്രമെ മത്സരത്തിന് ഇറങ്ങാൻ താരത്തിന് ആവുകയുള്ളൂ. ബാഴ്സലോണയെ ഈ മാസം 28നാണ് യുവന്റസിന് നേരിടാൻ ഉള്ളത്. അതിനു ഏഴു ദിവസം മുമ്പ് എങ്കിലും റൊണാൾഡോ കൊറോണ പരിശോധനയിൽ നെഗറ്റീവ് ആകേണ്ടതുണ്ട്. താരത്തിന് യാതൊരു രോഗ ലക്ഷണവും ഇല്ല. അതുകൊണ്ട് തന്നെ അടുത്ത ടെസ്റ്റിൽ താരം നെഗറ്റീവ് ആകും എന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. കൊറോണ നെഗറ്റീവ് ആകുന്നത് വരെ ലിസ്ബണിൽ തുടരാൻ ആണ് ഇപ്പോൾ റൊണാൾഡോ തീരുമാനിച്ചിരിക്കുന്നത്.