നെയ്മറിനെ റയൽ മാഡ്രിഡ് ജേഴ്സിയിൽ കണ്ടാൽ സങ്കടമാകില്ല എന്ന് ഇനിയേസ്റ്റ

- Advertisement -

ബ്രസീലിയൻ സൂപ്പർതാരം നെയ്മർ സ്പെയിനിലേക്ക് തിരിച്ചെത്തി റയൽ മാഡ്രിഡ് ജേഴ്സിൽ കളിച്ചാൽ തനിക്ക് വിഷമം ആവില്ല എന്ന് ബാഴ്സലോണ ഇതിഹാസം ഇനിയേസ്റ്റ. മുൻ ബാഴ്സലോണ താരമായ നെയ്മർ റയൽ മാഡ്രിഡിലേക്ക് തിരികെ എത്തും എന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ ആണ് ഇനിയേസ്റ്റയുടെ പ്രതികരണം. നെയ്മർ റയലിൽ എത്തിയാൽ തനിക്ക് സങ്കടമാവില്ല. കാരണം ബാഴ്സലോണയിൽ എപ്പോഴും വിജയിക്കാനാവുന്ന ചാമ്പ്യന്മാർ ആവാൻ കഴിവുള്ള താരങ്ങൾ ഉണ്ടാകും‌ ഇനിയേസ്റ്റ പറഞ്ഞു.

നെയ്മർ ബാഴ്സയിലേക്ക് ഒരിക്കലും തിരിച്ചു വരില്ല എന്നൊരു അഭിപ്രായം തനിക്ക് ഇല്ലായെന്നും. പക്ഷെ നെയ്മറിന്റെ തിരിച്ചു വരവ് പ്രയാസകരമായിരിക്കും എന്നും ഇനിയേസ്റ്റ പറഞ്ഞു. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു നെയ്മർ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി എസ് ജിയിൽ ചേർന്നത്.

Advertisement