ബ്രസീലിയൻ താരം നെയ്മർ അമേരിക്കൻ സ്പോർട്സ് ബ്രാൻഡായ നൈകിയുമായുള്ള കരാർ അവസാനിപ്പിക്കുന്നു. ഇന്നലെയോടെ നെയ്മറുമായുള്ള കരാർ അവസാനിച്ചിരുന്നു. താരവും നൈകിയും തമ്മിൽ പുതിയ കരാറിനായി ചർച്ചകൾ നടന്നിരുന്നു എങ്കിലും കരാറിൽ എത്താൻ ആയില്ല. വേതനത്തിനായുള്ള തർക്കം എവിടെയും എത്താത്തതിനാൽ നൈകി കരാറിൽ നിന്ന് പിന്മാറുകയായിരുന്നു.
അവസാന 13 വർഷമായി നൈകിയും നെയ്മറും തമ്മിൽ കരാറിലായിരുന്നു. നെയ്മറിനെ സ്വന്തമാക്കാൻ മറ്റു സ്പർട്സ് ബ്രാൻഡുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ബ്രസീലിൽ നിന്നുള്ള മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ കണക്കിലെടുക്കുക ആണെങ്കിൽ നെയ്മറും പ്യൂമയുമായി ഉടൻ കരാറിൽ എത്താൻ സാധ്യതയുണ്ട്. പി എസ് ജി താരത്തിജായി റെക്കോർഡ് തുകയാണ് പ്യൂമ വാഗ്ദാനം ചെയ്യുന്നത്.













