“നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്സലോണ രണ്ടോ മൂന്നോ ചാമ്പ്യൻസ് ലീഗ് കൂടെ നേടിയേനെ”

20210427 192030

നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നു എങ്കിൽ താരവും ബാഴ്സലോണ ക്ലബും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ എന്ന് പെപ് ഗ്വാർഡിയോള. രണ്ടോ മൂന്നോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എങ്കിലും ബാഴ്സലോണ നെയ്മർ ഉണ്ടായെങ്കിൽ നേടിയേനെ‌. അന്നത്തെ ബാഴ്സലോണ അറ്റാക്കിലെ മൂന്ന് പേരും (സുവാരസ്,നെയ്മർ, മെസ്സി) ആർക്കും തടയാൻ പറ്റാത്ത അറ്റാക്ക് ആയിരുന്നു എന്ന് ഗ്വാർഡിയോള പറഞ്ഞു.

പക്ഷെ പാരീസിലേക്ക് പോകാൻ ഉള്ള നെയ്മറിന്റെ തീരുമാനം തെറ്റാണെന്ന് പറയാൻ പറ്റില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു. പി എസ് ജി നല്ല ക്ലബാണെന്നും പരീസ് നല്ല നഗരമാണെന്നും ഗ്വാർഡിയോള പറഞ്ഞു. നെയ്മറിന് പരിക്കില്ലാത്ത കാലഘട്ടം ഉണ്ടാകണം എന്നാണ് തന്റെ ആഗ്രഹം എന്ന് ഗ്വാർഡിയോള പറഞ്ഞു. നെയ്മറിന്റെ വലിയ ഫാൻ ആണ് താൻ എന്നും നെയ്മർ ഫുട്ബോളിനെ കൂടുതൽ സുന്ദരമാക്കും എന്നും ഗ്വാർഡിയോള പറഞ്ഞു.