ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്ന് ബ്രൂണൊ ഫെർണാണ്ടസ്

20210125 002430
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ഏറ്റവും മികച്ച താരമായ ബ്രൂണൊ ഫെർണാണ്ടസ് താൻ ഭാവിയിൽ ഫുട്ബോൾ പരിശീലകനാകും എന്ന് പറഞ്ഞു‌. ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ബ്രൂണൊ ഫെർണാണ്ടസ്‌. ഭാവിയിൽ പരിശീലകനായി ഫുട്ബോളിനൊപ്പം തുടരാൻ ആണ് താൻ ആഗ്രഹിക്കുന്നത്. അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ തന്നെ പരിശീലകനാവുക ആണെങ്കിൽ ഏറെ സന്തോഷം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ഭാവിയിൽ താൻ പരിശീലകനാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തന്നെ ഈ ക്ലബിന്റെ പരിശീലകനാക്കാൻ വേണ്ടി ക്ലബിനോട് അഭ്യർത്ഥിക്കണം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ലോകത്തെ ഏറ്റവും വലിയ ക്ലബാണെന്നും ആ ക്ലബിന്റെ പരിശീലകനാകുന്നതിലും വലിയ കാര്യമില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.