നെയ്മർ ഒരു മാസം എങ്കിലും പുറത്തിരിക്കും

20201029 000525

പി എസ് ജി താരം നെയ്മർ ഒരു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിലായിരുന്നു നെയ്മറിന് പരിക്കേറ്റത്‌. ഇസ്താംബുൾ ബസ്ക്ഷിയറിനെതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ പരിക്ക് അനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്സ്റ്റിട്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. നെയ്മർ പി എസ് ജിയുടെ അടുത്ത മൂന്ന് മത്സരങ്ങളിൽ താരം കളിക്കില്ല.

മൂന്നിൽ രണ്ട് വലിയ മത്സരങ്ങൾ പി എസ് ജിക്ക് കളിക്കേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗും ലീഗിൽ റെന്നസിനെയും പി എസ് ജിക്ക് നേരിടാനുണ്ട്. ഈ മത്സരങ്ങൾ കൂടാതെ ബ്രസീലിന്റെ ആകട്ടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും നെയ്മറിന് നഷ്ടമാകും. ഉറുഗ്വേയെയും വെനിസ്വേലയെയും ആണ് നവംബറിൽ ബ്രസീലിന് നേരിടേണ്ടതുണ്ട്.

Previous articleടെർ സ്റ്റേഗൻ തിരികെയെത്തി
Next articleഐ.പി.എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്