സൗതാമ്പ്ടണ് എതിരെ ബെംഗളൂരുവിന് സമനില, എഫ് സി ഗോവയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

മുംബൈയിൽ നടക്കുന്ന നെക്സ്റ്റ് ജെനറേഷൻ അണ്ടർ 14 ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ആദ്യ ദിവസം വിജയിച്ചു. ഇന്ന് എഫ് സി ഗോവ അണ്ടർ 14 ടീമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. റിലയൻസ് ഫൗണ്ടേഷനെ നേരിട്ട ചെൽസി യുവനിര ഒന്നിനെതിരെ മൂന്നു ഗോളുകൾക്കും ആദ്യ ദിവസം വിജയിച്ചു.

ആദ്യ ദിനം എല്ലാവരെയും ഞെട്ടിച്ചത് ബെംഗളൂരുഎഫ് സിയുടെ കുട്ടികളാണ്. അവർ കരുത്തരായ സൗതാപ്ടണെ സമനിലയിൽ തളച്ചു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. നാളെ രണ്ടാം റൗണ്ട് മത്സരം നടക്കും.

Round 2: February 25

Chelsea FC vs Manchester United FC – 8:30 AM

Southampton vs RFYC – 8:30 AM

Bengaluru FC vs FC Goa – 10:30 AM