നെക്സ്റ്റ് ജെൻ കപ്പ് ഇത്തവണ മുംബൈയിൽ! എവർട്ടൺ, വോൾവ്സ്, വെസ്റ്റ് ഹാം എന്നിവരെത്തും

Newsroom

Picsart 23 05 11 17 11 18 372
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ നെക്സ്റ്റ് ജെൻ കപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മെയ് 17 മുതൽ മെയ് 26 വരെ മുംബൈയിൽ ആകും നെക്സ്റ്റ് ജെൻ കപ്പ് നടക്കുക. നെക്സ്റ്റ്‌ജെൻ കപ്പിൽ എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്‌സി, സുദേവ ഡൽഹി എഫ്‌സി, ആർഎഫ്‌വൈസി (റിലയൻസ് ഫൗണ്ടേഷൻ യങ് ചാംപ്‌സ്) എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വർഷം നെക്സ് ജെൻ കപ്പ് ഇംഗ്ലണ്ടിൽ ആയിരുന്നു. അന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെന്റിന്റെ ഭാഗമായിരുന്നു.

Picsart 23 05 11 17 11 46 203

വോൾവർഹാംപ്ടൺ വാണ്ടറേഴ്സ്, വെസ്റ്റ് ഹാം യുണൈറ്റഡ്, എവർട്ടൺ എന്നീ മൂന്ന് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളുടെ റിസേർവ്സ് ടീമുകളും മുംബൈയിൽ എത്തും. കൂടാതെ, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്റ്റെല്ലെൻബോഷ് എഫ്‌സിയും ടൂർണമെന്റിന്റെ ഭാഗമാകും. നെക്സ്റ്റ്‌ജെൻ കപ്പ് 2023 ഒരു റൗണ്ട് റോബിൻ ഫോർമാറ്റിൽ ആകും നടക്കുക.