ഇന്ത്യൻ ഫുട്ബോളിന് റൊമാനിയയിൽ നിന്ന് ഒരു ടെക്നിക്കൽ ഡയറക്ടർ

Newsroom

ഇന്ത്യൻ ഫുട്ബോളിന് പുതിയ പരിശീലകൻ ഇനിയും ആയില്ല എങ്കിലും പുതിയ ടെക്നിക്കൽ ഡയറക്ടറെ എ ഐ എഫ് എഫ് നിയമിച്ചു. റൊമാനിയൻ പരിശീലകനായ ഡോറു ഐസാക് ആണ് ഇ‌ന്ത്യൻ ഫുട്ബോളിന്റെ ടെക്നിക്കൽ ഡയറക്ടറായി നിയമിക്കപ്പെട്ടത്. സാവിയോ മെദീരയിൽ നിന്ന് ടെക്നിക്കൽ ഡയറക്ടറുടെ ചുമതല ഐസാക് ഇനി ഏറ്റെടുക്കും. ലോക ഫുട്ബോളിൽ പല മേഖലകളിലും പ്രവർത്തിച്ച് പരിചയമുള്ള വ്യക്തിത്തമാണ് ഐസാകിന്റേത്.

അവസാനമായി ജപ്പാനീസ് ക്ലബായ യൊകോഹോമോ മറിനോസിന്റെ സ്പോർട്സ് ഡയറക്ടർ ആയിരുന്നു. അമേരിക്കൻ ക്ലബായ ഹൗസ്റ്റൺ ഡൈനാമോസ്, ഖത്തർ ക്ലബായ അൽ സാദ്, സൗദി ക്ലബായ അൽ ഹാാൽ തുടങ്ങിയ വലിയ ക്ലബുകൾക്ക് ഒപ്പം പ്രവർത്തിച്ച പരിചയമുണ്ട്. ഖത്തറിന്റെ മുൻ ഒളിമ്പിക് ടീമിന്റെയും റൊമാനിയ അണ്ടർ 19 ടീമിന്റെയും മാനേജറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ ഇന്ത്യൻ പരിശീലകനെ നിയമിക്കുന്നത് മുതൽ ഇനി അങ്ങോട്ടുള്ള എല്ലാ വലിയ തീരുമാനങ്ങളിലും ഐസാകിനും വലിയ പങ്കുണ്ടാകും.