” 24 ടീമുകളുമായി പുതിയ ഫോർമ്മാറ്റിൽ ക്ലബ്ബ് ലോകകപ്പ് നടത്തും”

Jyotish

24 ടീമുകളുമായി പുതിയ ഫോർമ്മാറ്റിൽ ക്ലബ്ബ് ലോകകപ്പ് നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. എന്നാൽ 2021ൽ കൊറോണ പ്രതിസന്ധി കാരണം പഴയ ഫോർമ്മാറ്റിൽ തന്നെയാകും മത്സരം എന്നാൽ അതിന് ശേഷം 24 ടീമുകളുമായി വിപുലീകരിച്ച ടൂർണമെന്റ് ആവും നടത്തുക എന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.

24 ടീമുകളുമായി ലോകത്തെ ഏറ്റവും മികച്ച ഒരു ടൂർണമെന്റ് ആണ് ഫിഫ ലക്ഷ്യം വെക്കുന്നത്. 2020ലെ ക്ലബ്ബ് ലോകകപ്പ് കൊറോണ കാരണം മാറ്റിവെച്ചിരുന്നു. 2021 ഫെബ്രുവരി 1മുതൽ 11 വരെ ഖത്തറിൽ വെച്ചാവും ക്ലബ്ബ് ലോകകപ്പ് നടക്കുക‌. അതിന് ശേഷം ജപ്പാനിൽ വെച്ചാകും 2021 ഡിസംബറിൽ അടുത്ത ക്ലബ്ബ് ലോകകപ്പ്. 2022 ലെ ക്ലബ്ബ് ലോകകപ്പ് മുതലാണ് ടൂർണമെന്റിൽ മാറ്റങ്ങൾ ഉണ്ടാവുക. ചൈനയിൽ വെച്ച് നടക്കുന്ന ആ ക്ലബ്ബ് ലോകകപ്പ് ഫിഫയുടെ ഏറ്റവും മികച്ച ടൂർണമെന്റ് ആക്കാനാണ് ശ്രമിക്കുന്നതെന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.