കേരള ബ്ലാസ്റ്റേഴ്സിന്റെ ഷൈബൊർലാങും ലോണിൽ ഐ ലീഗിൽ കളിക്കും

Img 20201205 133922
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായ മഹേഷ് സിങ്ങിനു പിന്നാലെ സ്ട്രൈക്കർ ഷൈബർലാങ് ഖാർപനും ലോണിൽ പോകും. 25 കാരനായ ഫോർവേഡ് സുദേവ എഫ് സിക്ക് വേണ്ടി ആകും കളത്തിൽ ഇറങ്ങുക. സുദേവയുമായി ഈ സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ ആണ് ഷൈബൊർലാങ് ഒപ്പുവെച്ചത്. മഹേഷ് സിംഗും സുദേവയിലേക്ക് ആയിരുന്നു ലോണിൽ പോയത്.

2017 മുതൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനു വേണ്ടി കളിക്കുന്ന താരമാണ് ഷൈബൊർലാങ്. കേരള പ്രീമിയർ ലീഗ് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിൽ ഉണ്ടായിരുന്നു. മുമ്പ് ഷില്ലൊങ് ലജോങ്ങിന്റെ താരമായിരുന്നു. ലോണിൽ ഓസോൺ എഫ് സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement