മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ട്രൈക്കർ ഐസാളിൽ

- Advertisement -

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി മുമ്പ് കളിച്ചിട്ടുള്ള ഘാന സ്ട്രൈക്കർ ഫ്രാൻസിസ് ഡാഡ്സി ഇനി ഐസാളിൽ കളിക്കും. ഐസാളിൽ ഒരു വർഷത്തെ കരാറിൽ താരം ഒപ്പിട്ടു. 2015ൽ ആയിരുന്നു ഫ്രാൻസിസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിച്ചത്. നോർത്ത് ഈസ്റ്റിനായി 11 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. നോർത്ത് ഈസ്റ്റിൽ കിട്ടിയ അവസരം മുതലാക്കാൻ കഴിയാതിരുന്ന താരത്തിന് പിന്നീട് ഐ എസ് എല്ലിൽ അവസരം കിട്ടിയില്ല.

കഴിഞ്ഞ സീസണിൽ ഗോവൻ ക്ലബായ സ്പോർടിംഗ് ഗോവക്കായിരുന്നു കളിച്ചത്. സ്പോർടിംഗിനായി ഗോവൻ പ്രീമിയർ ലീഗിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത് വീണ്ടും ഇന്ത്യൻ ഫുട്ബോളിലെ മികച്ച ക്ലബുകളുടെ ശ്രദ്ധ ഫ്രാൻസിസിൽ എത്തിക്കുകയായിരുന്നു. മുമ്പ് അമേരിക്കൻ ക്ലബായ പോർട്ലാന്റ് ത്രോൺസിന്റെയും ഭാഗമായിട്ടുണ്ട് ഫ്രാൻസിസ്.

Advertisement