നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സഹപരിശീലകൻ ഖാലിദ് ജമീലിന് കൊറോണ

ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹ പരിശീലകൻ ഖാലിദ് ജമീലിന് കൊറോണ സ്ഥിരീകരിച്ചു. ടീമിനൊപ്പം ഗോവയിൽ ഉള്ള ജമീലിന് കഴിഞ്ഞ ആഴ്ച നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്‌. ഐസൊലേഷനിൽ പോയി എങ്കിൽ രോഗ ലക്ഷണങ്ങൾ കുറയാത്തതിനാൽ ഇന്നലെ ജമീലിനെ ആശുപത്രിയിലേക്ക് മാറ്റി. ഗോവയിലെ തന്നെ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.

ഖാലിദ് ജമീൽ മാത്രമല്ല നോർത്ത് ഈസ്റ്റ് 3 താരങ്ങൾക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഗവൺമെന്റ് പ്രോട്ടോക്കോൾ പ്രകാരം 14 ദിവസം എങ്കിലും കൊറോജ്ജ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഐസൊലേഷനിൽ കഴിയേണ്ടതുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തിയത്. ജെറാഡ് നസിന്റെ സഹപരിശീലകൻ എന്നതിനൊപ്പം നോർത്ത് ഈസ്റ്റിന്റെ യൂത്ത് ഡെവലപ്മെന്റ് കോച്ചും കൂടിയാണ് ഖാലിദ് ജമീൽ.