നെതർലന്റ്സിനെ തോല്പ്പിച്ച് ഇറ്റലി നാഷൺസ് ലീഗിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി

Newsroom

Picsart 23 06 18 20 33 12 720
Download the Fanport app now!
Appstore Badge
Google Play Badge 1

നേഷൻസ് ലീഗിൽ മൂന്നാം സ്ഥാനം ഇറ്റലി സ്വന്തമാക്കി. ആവേശകരമായ പോരാട്ടത്തിൽ നെതർലൻഡ്‌സിനെ 3-2ന് തോൽപ്പിച്ച് ആണ് ഇറ്റലി മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ആറാം മിനിറ്റിൽ തന്നെ ഇന്ന് ഇറ്റലി ലീഡ് എടുത്തു. ഫെഡറിക്കോ ഡിമാർക്കോയുടെ ഗോൾ ആണ് ഇറ്റലിക്ക് തുടക്കത്തിൽ തന്നെ മുൻതൂക്കം നൽകിയത്. 20-ാം മിനിറ്റിൽ ഡേവിഡ് ഫ്രാറ്റേസിയുടെ ക്ലിനിക്കൽ ഫിനിഷിലൂടെ ഇറ്റലി ലീഡ് ഇരട്ടിയാക്കി.

ഇറ്റലി 23 06 18 20 33 27 957

രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ നിർണായക ഗോൾ നേടി സ്റ്റീവൻ ബെർഗ്വൈൻ ഡച്ച് ആരാധകർക്ക് പ്രതീക്ഷ നൽകി. 72-ാം മിനിറ്റിൽ കിയേസയുടെ ഫിനിഷ് ഇറ്റലിക്ക് 2 ഗോൾ ലീഡ് തിരികെ നൽകി. മത്സരത്തിന്റെ 89-ാം മിനിറ്റിൽ ജോർജിനിയോ വൈനാൾഡം നെതർലൻഡ്‌സിനായി ഒരു ഗോൾ കൂടെ മടക്കി. എന്നിരുന്നാലും, ഇറ്റലിയുടെ പ്രതിരോധം ഫൈനൽ വിസിൽ വരെ ഉറച്ചുനിന്നു വിജയം സ്വന്തമാക്കി.

ഇന്ന് രാത്രി നടക്കുന്ന നാഷൺസ് ലീഗ് ഫൈനലിൽ സ്പെയിൻ ക്രൊയേഷ്യയെ നേരിടും.