നീൽ ലെനോൻ വീണ്ടും സെൽറ്റികിന്റെ പരിശീലകൻ

ലെസ്റ്റർ പരിശീലകനായി ചുമതലയേറ്റ ബ്രെണ്ടൻ റോജേഴ്സിന് പകരക്കാരനായി നെൽ ലെനോൻ എനി സെൽറ്റികിനെ പരിശീലിപ്പിക്കും.  ഈ സീസണിന്റെ അവസാനം വരെയാവും ലെനോൻ സെൽറ്റികിനെ പരിശീലിപ്പിക്കുക. മുൻ സെൽറ്റിക് കളിക്കാരനും പരിശീലകനുമാണ് ലെനോൻ. ഇന്ന് നടക്കുന്ന ടൈൻകാസിലിനെതിരായ മത്സരത്തിൽ ലെനോൻ ആവും സെൽറ്റികിനെ പരിശീലിപ്പിക്കുക. ലെനോന്റെ സഹായികളായി ജോൺ കെന്നഡിയെയും ഡാമിയൻ ഡഫിനെയും നിയമിച്ചിട്ടുണ്ട്.

ഏഴ് വർഷം സെൽറ്റികിനു വേണ്ടി കളിച്ച ലെനോൻ 304 മത്സരങ്ങളിൽ ക്ലബ്ബിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. സെൽറ്റികിന്റെ കൂടെ അഞ്ച് സ്‌കോടീഷ് ലീഗ് കിരീടവും ലെനോൻ നേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ഹൈബർനിയൻ പരിശീലകനായിരുന്ന ലെനോൻ ടീം വിട്ടത്. 227 മത്സരങ്ങളിൽ ലെനോൻ സെൽറ്റികിനെ പരിശീലിപ്പിച്ചിട്ടുണ്ട്. സെൽറ്റിക് പരിശീലകനായിരുന്ന സമയത്ത് ലെനോൻ മൂന്ന് സ്‌കോടീഷ് ലീഗ് കിരീടവും രണ്ടു സ്‌കോടീഷ് കപ്പും നേടിയിട്ടുണ്ട്.

Previous articleധോണിയെ രണ്ടാം ടി20യില്‍ പുറത്തിരുത്തി വിജയ് ശങ്കര്‍ക്ക് അവസരം നല്‍കണമെന്ന് ഹേമംഗ് ബദാനി
Next articleവിജയ വഴിയില്‍ തിരികെ എത്തി കേരളം, തകര്‍ത്തത് ഇര്‍ഫാന്‍ പത്താന്റെ ജമ്മു കാശ്മീരിനെ