എംബപ്പെ! വീണ്ടും ക്രൊയേഷ്യയെ തോൽപ്പിച്ചു ഫ്രാൻസ്

20201015 034653
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ ഒരിക്കൽ കൂടി ക്രൊയേഷ്യയെ തോൽപ്പിച്ചു ഫ്രാൻസ്‌. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റുകൾ ഒരിക്കൽ കൂടി മുഖാമുഖം വന്നപ്പോൾ ഇത്തവണയും ജയം ഫ്രാൻസിന് ഒപ്പം തന്നെയായിരുന്നു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷിക്കുന്നതിലും ക്രൊയേഷ്യ മുന്നിട്ട് നിന്നെങ്കിലും ജയം ഫ്രാൻസിന് ഒപ്പം ആയിരുന്നു. എട്ടാം മിനിറ്റിൽ ബോക്‌സിൽ ലഭിച്ച സുവർണാവസരം ലക്ഷ്യം കണ്ട അന്റോണിയോ ഗ്രീസ്മാൻ ഫ്രാൻസിന് ആദ്യം ലീഡ് നൽകി.

ഗോൾ വഴങ്ങിയതിൽ തുടർന്ന് ഉണർന്നു കളിച്ച ക്രൊയേഷ്യ 65 മത്തെ മിനിറ്റിൽ സമനില ഗോൾ കണ്ടത്തി. ബ്രെകാലയുടെ പാസിൽ നിന്നു വ്ലാസിച് ആയിരുന്നു ക്രൊയേഷ്യൻ ഗോൾ കണ്ടത്തിയത്. എന്നാൽ മത്സരം തീരാൻ 10 മിനിറ്റ് മാത്രം അവശേഷിക്കെ ലൂക്കാസ് ഡീനി നൽകിയ പാസിൽ നിന്നു മികച്ച ഒരു ഗോൾ കണ്ടത്തിയ കിലിയൻ എംബപ്പെ ഫ്രാൻസിന് നിർണായക ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ പൂൾ എയിൽ ഗ്രൂപ്പ് സിയിൽ പോർച്ചുഗൽക്ക് ഒപ്പം സമാനമായ പോയിന്റുകൾ ഉള്ള ഫ്രാൻസ് ഗോൾ വ്യത്യാസത്തിൽ മാത്രം രണ്ടാമത് ആണ്.

Advertisement