ഇരട്ടഗോളുകളും ഒരു അസിസ്റ്റും ആയി ലെവണ്ടോസ്കി, ബോസ്നിയെ തകർത്തു പോളണ്ട്

20201015 032346
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ ബോസ്നിയ ആന്റ് ഹെർസഗോവിനയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു പോളണ്ട്. ഇതോടെ പൂൾ എയിൽ ഗ്രൂപ്പ് എയിൽ ഇറ്റലിയെ മറികടന്നു ഒന്നാമത് എത്താനും അവർക്ക് ആയി. 2 ഗോളുകൾ അടിച്ചും ഒരു ഗോൾ അടിപ്പിച്ചും തന്റെ മികവ് മുഴുവൻ പുറത്ത് എടുത്ത റോബർട്ട് ലെവണ്ടോസ്കി ആണ് പോളണ്ടിനു ജയം സമ്മാനിച്ചത്. 14 മത്തെ മിനിറ്റിൽ ലെവണ്ടോസ്കിയെ വീഴ്‌ത്തിയതിനു ബോസ്നിയ താരം ആനൽ അഹ്മദോസിച് ചുവപ്പ് കാർഡ് കണ്ടത് മത്സരത്തിൽ നിർണായകമായി.

തുടർന്ന് 10 പേരുമായി ചുരുങ്ങിയ ബോസ്നിയക്ക് എതിരെ പോളണ്ട് നിരവധി അവസരങ്ങൾ ആണ് തുറന്നത്. ഇതിന്റെ ഫലം ആയിരുന്നു 40 മത്തെ മിനിറ്റിൽ കാമിലിന്റെ പാസിൽ നിന്നു ലെവ നേടിയ ഗോൾ. തുടർന്ന് 45 മത്തെ മിനിറ്റിൽ ലെവയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ കരോൾ ലിനറ്റി പോളണ്ട് ലീഡ് ഇരട്ടിയാക്കി. തുടർന്ന് രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ക്ലിഞ്ചിന്റെ പാസിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ലെവണ്ടോസ്കി പോളിഷ് ജയം പൂർത്തിയാക്കുക ആയിരുന്നു.

Advertisement