റൊമാനിയയെ വീഴ്‌ത്തി ഓസ്ട്രിയ, വടക്കൻ അയർലന്റിനെ മറികടന്നു നോർവേ

20201015 041654
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ പൂൾ ബിയിൽ ഗ്രൂപ്പ് എയിൽ നിർണായക ജയവും ആയി നോർവേ. വടക്കൻ അയർലന്റിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് നോർവേ മറികടന്നത്. മത്സരത്തിൽ 62 ശതമാനം പന്ത് കൈവശം വച്ച നോർവേ നിരവധി അവസരങ്ങളും തുറന്നു. എന്നാൽ ഗോൾ മാത്രം അകന്നു നിന്ന മത്സരത്തിൽ 68 മത്തെ മിനിറ്റിൽ പകരക്കാരൻ ആയി വന്ന ലീഡ്സ് താരം ഡല്ലാസിന്റെ സെൽഫ് ഗോൾ ആണ് നോർവേക്ക് രക്ഷ ആയത്. ഓഡഗാർഡിന്റെ ശ്രമം ഡല്ലാസിന്റെ ശരീരത്തിൽ തട്ടി ഗോൾ ആവുക ആയിരുന്നു.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റൊമാനിയക്ക് മേൽ ഓസ്ട്രിയയും ജയം കണ്ടു. സമനിലയിൽ അവസാനിക്കും എന്നു കരുതിയ മത്സരത്തിൽ ഷാൽക്ക താരം അലക്‌സൻഡ്രോ സ്‌കോഫ് 75 മത്തെ മിനിറ്റിൽ ഒരു വലത് കാലൻ അടിയിലൂടെ ഓസ്ട്രിയക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഇരു ടീമുകളും ഏതാണ്ട് തുല്യത പുലർത്തിയ മത്സരത്തിൽ നിർണായക ജയം ആണ് ഓസ്ട്രിയ സ്വന്തമാക്കിയത്. നിലവിൽ ഗ്രൂപ്പിൽ ഓസ്ട്രിയ, നോർവേ ടീമുകൾക്ക് ഗ്രൂപ്പിൽ തുല്യ പോയിന്റുകൾ ആണ്.

Advertisement