റഷ്യയെ തളച്ച് തുർക്കി, സെർബിയയെ വീഴ്ത്തി ഹംഗറി

20201012 032241
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ പൂൾ ബിയിലെ സി ഗ്രൂപ്പിലെ മത്സരത്തിൽ റഷ്യയെ സമനിലയിൽ തളച്ച് തുർക്കി. ആദ്യ പകുതിയിൽ 28 മത്തെ മിനിറ്റിൽ അന്റോൺ മിരാച്ചുക്കിന്റെ ഗോളിൽ മുന്നിലെത്തിയ റഷ്യയെ രണ്ടാം പകുതിയിൽ 68 മത്തെ മിനിറ്റിൽ കെനൻ കരമാൻ നേടിയ ഗോളിൽ തുർക്കി സമനില പിടിക്കുക ആയിരുന്നു. അതേസമയം ഇതേ ഗ്രൂപ്പിൽ തന്നെ നടന്ന മറ്റൊരു മത്സരത്തിൽ സെർബിയെ ഹംഗറി എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. നോർബർട്ട് കോനിവെസ് ആണ് ഹംഗറിക്ക് ആയി വിജയഗോൾ നേടിയത്. സമനില വഴങ്ങിയെങ്കിലും റഷ്യ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.

പൂൾ എയിലെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ വടക്കൻ അയർലന്റിനെ ഓസ്ട്രിയ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചപ്പോൾ പൂൾ ബിയിലെ ഗ്രൂപ്പ് ഡിയിൽ റിപ്പബ്ലിക് ഓഫ് അയർലന്റ് വെയിൽസ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ഐറിഷ് താരം ജോൺ മക്ക്ളീൻ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടു. ഈ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ ഫിൻലന്റ് ബൾഗേറിയയെ എതിരില്ലാത്ത 2 ഗോളിന് തോൽപ്പിച്ചു. സമനില വഴങ്ങിയെങ്കിലും വെയിൽസ് തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. പൂൾ സിയിൽ ഗ്രൂപ്പ് സി മത്സരത്തിൽ ഗ്രീസ് മോൾഡോവക്ക് മേലും സ്ലോവേനിയ കൊസോവക്ക് മേലും ജയം കണ്ടു.

Advertisement