മഗ്വയറിന് ചുവപ്പ് കാർഡ്, ഇംഗ്ലണ്ടിന് തോൽവി

20201015 023420
- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് മഗ്വയറിന് നല്ല കാലമല്ല. ക്ലബിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നടത്തിയ മോശം പ്രകടനത്തിന് പിന്നാലെ ഇന്ന് ഇംഗ്ലണ്ടിന്റെ പരാജയത്തിലും വലിയ പങ്ക് മഗ്വയറിനായിരുന്നു. ഇന്ന് നാഷൺസ് ലീഗ് മത്സരത്തിൽ ഡെന്മാർക്കിനെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റു വാങ്ങി. ആദ്യ 30 മിനുട്ടിനുള്ളിൽ തന്നെ രണ്ട് മഞ്ഞ കാർഡുകൾ വാങ്ങി ചുവപ്പുമായി കളം വിടാൻ ആയിരുന്നു മഗ്വയറിന്റെ വിധി.

മഗ്വയർ പുറത്ത് പോയതോടെ 10 പേരുമായി ചുരുങ്ങിയത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. 35ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് എറിക്സൺ ആണ് ഡെന്മാർക്കിന് വേണ്ടി ഗോൾ നേടിയത്. എറിക്സന്റെ രാജ്യത്തിനായുള്ള നൂറാം മത്സരമായിരുന്നു ഇത്. നാഷൺസ് ലീഗിൽ ഈ സീസണിൽ ഇംഗ്ലണ്ടിന്റെ ആദ്യ പരാജയമാണിത്. മത്സരത്തിന്റെ ഫൈനൽ വിസിലിനു പിന്നാലെ ഇംഗ്ലീഷ് ഫുൾ ബാക്ക് റീസ് ജെയിംസും ചുവപ്പ് കണ്ടു.

Advertisement