“ബോട്ടങ്ങിനെ ജർമ്മൻ ടീമിൽ തിരിച്ച് കൊണ്ട് വരണം”

Jyotish

ബയേൺ മ്യൂണിക്ക് താരം ജെറോം ബോട്ടാങ്ങിനെ ജർമ്മൻ ദേശീയ ടീമിൽ തിരിച്ച് കൊണ്ട് വരണം എന്ന് മെസ്യൂട്ട് ഓസിൽ. സ്പെയിനെതിരായ മത്സരത്തിൽ 6-0 ന്റെ നാണംകെട്ട തോൽവി ജർമ്മൻ ടീം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മെസ്യൂട്ട് ഓസിൽ ട്വിറ്ററിലൂടെ ഈ അഭിപ്രായപ്രകടനം നടത്തിയത്. കഴിഞ്ഞ വർഷമാണ് ജെറോം ബോട്ടാങ്ങ് ഉൾപ്പെടെയുള്ള വെറ്ററൻ താരങ്ങളെ ജർമ്മൻ ടീമിൽ എടുക്കില്ലെന്ന് പരിശീലകൻ ജോവാക്കിം ലോ പ്രഖ്യാപിച്ചത്.

ജെറോം ബോട്ടങ്ങിന് പുറമേ തോമസ് മുള്ളർ, മാറ്റ്സ് ഹമ്മൽസ് എന്നീ താരങ്ങളേയും ലോ തഴഞ്ഞു. എന്നാൽ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ മൂന്ന് താരങ്ങളും പുറത്തെടുക്കുന്നത്. ബോട്ടാങ്ങും മുള്ളറും ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും ഉയർത്തി.