മുൻ മാഞ്ചസ്റ്റർ സിറ്റി താരം സമീർ നസ്രിയുടെ വിലക്ക് യുവഫ നീട്ടി. യുവേഫ ആറു മാസം വിലക്കിയിരുന്നത് ഇപ്പോൾ 18 മാസത്തേക്കാണ് നീട്ടിയിരിക്കുന്നത്. യുവേഫ വിലക്കുള്ള ഡ്രിപ്പ് ട്രീറ്റ്മെന്റ് എടുത്തതിനാണ് നസ്രിക്കെതിരെ യുവേഫയുടെ നടപടി വന്നിരുന്നത്. തുർക്കി ക്ലബായ ആന്റല്യസ്പൊറിനു വേണ്ടിയായിരുന്നു നസ്രി കളിച്ചിരുന്നത്.
വിലക്ക് വന്നതോടെ നസ്രിക്ക് ക്ലബ് ഇല്ലാതായി. 2016 ഡിസംബറിലാണ് താരം ലോസ് ഏഞ്ചൽസിൽ വെച്ച് ഡ്രിപ്പ് ട്രീറ്റ്മെന്റ് എടുത്തത്. അതിനു ശേഷം സെവിയ്യക്കായാണ് നസ്രി കളിച്ചത്. അടുത്ത ജനുവരിയിലേക്ക് വിലക്ക് അവസാനിച്ചേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial