ലാലിഗ ക്ലബായ റയൽ മാഡ്രിഡിന്റെ പരിശീലകൻ സിദാൻ കൊറോണ പോസിറ്റീവ് ആയതിനു പിന്നാലെ റയൽ താരം നാചൊയും കൊറോണ പോസിറ്റീവ് ആയി . ക്ലബ് തന്നെ ആണ് നാചൊ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. പോസിറ്റിവ് ആയ നാചൊ ഐസൊലേഷനിലേക്ക് മാറി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇനി രണ്ടാഴ്ചയോളം റയൽ മാഡ്രിഡിന് ഒപ്പം നാചോ ഉണ്ടാവില്ല. റയൽ മാഡ്രിഡിൽ കൊറോണ വരുന്ന അഞ്ചാമത്തെ താരമാണ് നാചൊ. നേരത്തെ ഹസാർഡ്, മിലിറ്റോ, കസമെരോ, യോവിച് എന്നിവർ ആയിരുന്നു കൊറോണയെ കീഴ്പ്പെടുത്തിയത്.