അറ്റലാന്റ കീപ്പർ ഹുവാൻ മുസ്സോയുടെ പരിക്ക് ഗുരുതരം തന്നെയെന്ന് സൂചന. രണ്ടു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ അർജന്റീനന് താരത്തിന് ലോകകപ്പ് നഷ്ടമാവുമെന്ന് ഏകദേശം ഉറപ്പായി. ദേശിയ ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരക്കാരൻ അല്ലെങ്കിലും അടുത്തിടെ സ്‌കലോണി പലപ്പോഴും ടീമിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ പകരക്കാരൻ കീപ്പർമാരിൽ ഒരാൾ താരം തന്നെയെന്ന് ഉറപ്പായിരുന്നു. എന്നാൽ പരിക്ക് എല്ലാം തകിടം മറിച്ചിരിക്കുകയാണ്.
എഎസ് റോമയുമായുള്ള മത്സരത്തിനിടെയാണ് മുസ്സോയുടെ പരിക്കിനിടയാക്കിയ സംഭവം അരങ്ങേറിയത്. സഹതാരമായ ഡെമിറാലുമായി കൂട്ടിയിടിച്ച താരത്തിന് കവിളിലും താടിയെല്ലിനും അടക്കം മുറിവേൽക്കുകയായിരുന്നു. ഉടനെ താരത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയും അടുത്ത ദിവസം തന്നെ ഓപ്പറേഷൻ നടത്തുകയും ചെയ്തു. എല്ലിനേറ്റ പൊട്ടൽ കാരണം മെറ്റൽ പ്ളേറ്റുകൾ ഉൾപ്പടെ ഘടിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഇറ്റലിയൻ മാധ്യമങ്ങൾ അറിയിക്കുന്നു. രണ്ടു മാസത്തോളം ഡോക്റ്റർമാർ വിശ്രമം കൂടി നിർദേശിച്ചതിനാൽ ഇരുപതിയെട്ടുക്കാരന്റെ ലോകകപ്പ് സ്വപ്നങ്ങൾ തുലാസിലായി.