ഭുവനേശ്വറിന്റെ അവസാന ഓവറുകൾ ആശങ്കയാണ് എന്ന് ഗവാസ്കർ

Newsroom

Picsart 22 09 21 11 52 39 449
Download the Fanport app now!
Appstore Badge
Google Play Badge 1

ഭുവനേശ്വർ കുമാറിന്റെ പ്രകടം നിരാശപ്പെടുത്തുന്നതാണ് എന്ന് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. ഇന്നലെ 5 ഓവറിൽ 52 റൺസ് ഭുവനേശ്വർ കുമാർ വഴങ്ങിയിരുന്നു. 19ആം ഓവറിൽ 16 റൺസ് ആയിരുന്നു ഭുവി വഴങ്ങിയത്.

“യഥാർത്ഥത്തിൽ ഞങ്ങൾ നന്നായി പന്തെറിഞ്ഞില്ല. ഇത് ഒരു യഥാർത്ഥ ആശങ്കയാണ്. ഭുവനേശ്വർ കുമാറിനെപ്പോലെ ഒരാൾ ഓരോ തവണയും ഇത്രയധികം റൺസ് വഴങ്ങുന്നത് നിരാശയാണ്.” അദ്ദേഹം പറഞ്ഞു

ഗവാസക്സർ

പാകിസ്ഥാൻ, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവയ്‌ക്കെതിരെ ഇന്ത്യ തോറ്റ 3 മത്സരങ്ങളിൽ അവസാനം 18 പന്തുകളിൽ നിന്ന് 49 റൺസ് അദ്ദേഹം വിട്ടുകൊടുത്തു. അതായത് ഏകദേശം ഒരു പന്തിലും 3 റൺസ്. അദ്ദേഹത്തിന്റെ അനുഭവപരിചയവും കഴിവും ഉള്ള ഒരാൾ ഇങ്ങനെ റൺസ് വഴങ്ങാൻ പാടില്ല. ഗവാസ്കർ ഇന്ത്യ ടുഡേയിൽ പറഞ്ഞു.