റെഡ്സ്റ്റാറിന്റെ യുവതാരം മുർഷിദ് ഇനി ബെംഗളൂരു എഫ് സിയിൽ

- Advertisement -

റെഡ്സ്റ്റാർ തൃശ്ശൂരിലൂടെ വളർന്ന ഒരു താരം കൂടെ ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖ ക്ലബിലേക്ക് പോവുകയാണ്‌. റെഡ്സ്റ്റാറിന്റെ യുവ ഗോൾകീപ്പറായ മുഹമ്മദ് മുർഷിദിനെ തേടി എത്തിയിരിക്കുന്നത് ഐ എസ് എൽ ക്ലബായ ബെംഗളൂരു എഫ് സിയാണ്. 15കാരനായ മുർഷിദിനെ ബെംഗളൂരു എഫ് സിയുടെ അക്കാദമിയിലേക്ക് ആണ് സൈൻ ചെയ്യുന്നത്.

ഇപ്പോൾ ബെംഗളൂരുവിൽ ട്രയൽസിൽ ഉള്ള മുർഷിദ് മൂന്ന് വർഷത്തെ കരാറാകും ക്ലബുമായി ഒപ്പുവെക്കുക. ഗോൾകീപ്പിംഗ് ഇതിഹാസം ഫിറോസ് ശരീഫാണ് മുർഷിദിനെ ബെംഗളൂരു എഫ് സിയിൽ എത്തിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് വളർന്നു വരുന്ന ഗോൾകീപ്പർമാരിൽ ഏറ്റവും മികച്ചു നിക്കുന്ന താരങ്ങളിൽ ഒരാളാണ് മുർഷിദ്.

കേരളത്തിൽ നിന്ന് ദേശീയ അണ്ടർ 16 ക്യാമ്പിൽ ഇടം ലഭിച്ച ഏക മലയാളി താരമായിരുന്നു മുർഷിദ്. റെഡ്സ്റ്റാറിൽ ജാലി കോച്ചിന്റെ കീഴിൽ നേടിയ പരിശീലന മികവുമായാണ് മുർഷിദ് ബെംഗളൂരുവിലേക്ക് ഇപ്പോൾ പോകുന്നത്. ദേശീയ ക്ലബുകൾക്കായി താരങ്ങളെ സംഭാവന ചെയ്യുന്നതിലുള്ള റെഡ്സ്റ്റാറിന്റെ കഴിവ് മുർഷിദിലൂടെയും തുടരുന്നതാണ് കാണുന്നത്.

Advertisement