മൗസെ ഡെംബലെ ലിയോൺ വിടും

Newsroom

ഒളിമ്പിക് ലിയോണിന്റെ സ്റ്റാർ സ്‌ട്രൈക്കർ മൂസ ഡെംബലെ സീസണിന്റെ അവസാനത്തിൽ ക്ലബ് വിടും എന്ന് ഉറപ്പായി. ജൂണിൽ കരാർ അവസാനിക്കുന്ന താരം ഒരു ഫ്രീ ഏജന്റായാകും ക്ലബ് വിടുക. 26കാരനായ താരം 150ൽ അധികം മത്സരങ്ങൾ ലിയോണായി കളിച്ചിട്ടുണ്ട്. അറുപതോളം ഗോളുകൾ ക്ലബിനായി നേടി. 2018ൽ സെൽറ്റിക് വിട്ടായിരുന്നു താരം ലിയോണിൽ എത്തിയത്‌.

Picsart 23 04 23 15 47 53 199

ഡെംബെലെ വിടാനുള്ള തീരുമാനം യൂറോപ്പിലുടനീളമുള്ള നിരവധി മുൻനിര ക്ലബ്ബുകൾക്ക് സന്തോഷ വാർത്തയാണ്‌. താരം, സീരി എ അല്ലെങ്കുൽ പ്രീമിയർ ലീഗ് ടീമുകളിലേക്ക് ആകും അടുത്തതായി പോവുക എന്നാണ് റിപ്പോർട്ട്. മുമ്പ് ഫുൾഹാമിലും ഇടക്ക് ലോണിൽ അത്ലറ്റിക്കോ മാഡ്രിഡിനായും ഡെംബലെ കളിച്ചിട്ടുണ്ട്.