ഗ്വാർഡിയോളയെക്കാൾ മികച്ച പരിശീലകൻ മൗറിഞ്ഞോയെന്ന് മറഡോണ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഗ്വാർഡിയോളയെക്കാൾ മികച്ച പരിശീലകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൗറിഞ്ഞോയാണെന്ന് അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ. ടികി ടാകാ ഫുട്ബോൾ ഗ്വാർഡിയോളയുടെ കണ്ടെത്തൽ അല്ലെന്നും ക്രൂയോഫിന്റെ സാന്നിദ്ധ്യമാണ് ഗ്വാർഡിയോളയെ മികച്ച പരിശീലകനാക്കിയതെന്നും മറഡോണ പറഞ്ഞു. ഈ അടുത്ത കാലത്തെ മത്സരങ്ങളിൽ ഗ്വാർഡിയോളക്കെതിരെ മൗറിഞ്ഞോക്ക് മികച്ച റെക്കോർഡല്ല ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു.

ലോകത്തിലെ ഏതൊരു മികച്ച താരത്തെയും സ്വന്തമാക്കാനുള്ള പണം ഇപ്പോഴും ഗ്വാർഡിയോളയുടെ ടീമിന് ഉണ്ടായിരുന്നെന്നും അത് കൊണ്ടാണ് ഗ്വാർഡിയോളക്ക് ടികി ടാകാ എളുപ്പമായതെന്നും മറഡോണ കൂട്ടിച്ചേർത്തു.  ഒരു പരിശീലകനെന്ന നിലയിൽ തനിക്ക് ഒരുപാടു പഠിക്കാനുണ്ടെന്നും അത് കൊണ്ട് ഞാൻ മാഞ്ചസ്റ്ററിൽ പോയി മൗറിഞ്ഞോയോട് ചോദിക്കുമെന്നും മറഡോണ പറഞ്ഞു. മെക്സിക്കോ ക്ലബായ ഡോറഡോസിന്റെ പരിശീലകനാണ് മറഡോണ ഇപ്പോൾ.

മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെ കഴിഞ്ഞ തവണ പ്രീമിയർ ലീഗ് കിരീടം നേടിയ ഗ്വാർഡിയോള ഇത്തവണയും പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിക്കാനുറച്ച് തന്നെയാണ്. മെസ്സിയെ പറ്റി തന്റെ അഭിപ്രായമെന്ന പേരിൽ പുറത്തു വന്ന വാർത്തകൾ എല്ലാം പച്ച കള്ളമായിരുന്നെന്നും മറഡോണ പറഞ്ഞു.

Advertisement