മധ്യ നിര തകർന്നു, രഞ്ജിയിൽ കേരളത്തിന് ലീഡ്

- Advertisement -

രഞ്ജി ട്രോഫിയിൽ ആന്ധ്ര പ്രാദേശിനെതിരെ ലീഡ് നേടി കേരളം. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എടുത്തിട്ടുണ്ട്. 58 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്. ഒരു വിക്കറ്റിന് 241 എന്ന നിലയിൽ നിന്നാണ് വിക്കറ്റ് വലിച്ചെറിഞ്ഞ കേരള മധ്യ നിര ആന്ധ്രാ പ്രാദേശിന്‌ മത്സരത്തിൽ നേരിയ പ്രതീക്ഷ കൊടുത്തത്.

സഞ്ജു സാംസൺ റൺ ഒന്നും എടുക്കാതെ പുറത്തായപ്പോൾ 21 റൺസ് എടുത്ത സച്ചിൻ ബേബിക്കും 20 റൺസ് എടുത്ത ജഗദീഷിനും മികച്ച കൂട്ടുകെട്ട് പടുത്തുയർത്താനായില്ല. 4 റൺസ് എടുത്ത സൽമാൻ നിസാറും 15 റൺസ് എടുത്ത അക്ഷയ് ചന്ദ്രനുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. നേരത്തെ കേരളത്തിന് വേണ്ടി സെഞ്ചുറി നേടിയ ജലജ് സക്‌സേനയുടെയും അർദ്ധ സെഞ്ചുറി നേടിയ അരുൺ കാർത്തികിന്റെയും പിൻബലത്തിലാണ് കേരളം ലീഡ് നേടിയത്. ജലജ് സക്‌സേന 133 റൺസ് എടുത്തു പുറത്തായപ്പോൾ കാർത്തിക് 56 റൺസും രോഹൻ പ്രേം 47 റൺസും എടുത്തു പുറത്തായി.

ആന്ധ്രാ ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മനീഷ് ഗോളമാരു ആണ് മികച്ച് നിന്നത്.

Advertisement