മൊ സലായ്ക്ക് ഗ്രൂപ്പിലെ അവസാന മത്സരവും പ്രീക്വാർട്ടറും നഷ്ടമാകും

Newsroom

ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിൽ ഈജിപ്തിന് തിരിച്ചടി. അവരുടെ പ്രധാന താരങ്ങളിൽ ഒരാളായ മുഹമ്മദ് സലായ്ക്ക് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും എന്ന് ഈജിപ്ത് അറിയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും ഒപ്പം പ്രീക്വാർട്ടറിൽ എത്തുക ആണെങ്കിൽ ആ മത്സരവും സലാക്ക് നഷ്ടമാകും. ഘാനക്ക് എതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ഇടയിലാണ് സലായ്ക്ക് പരിക്കേറ്റത്.2-2ന് അവസാനിച്ച മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ആണ് സലാ പരിക്കേറ്റ് കളം വിട്ടത്.

സലാ 24 01 19 08 23 11 986

ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഈജിപ്ത് ഇപ്പോൾ പരുങ്ങലിലാണ്. അവസാന മത്സരത്തിൽ അവർ കാബി വെർദെയെ തോല്പിക്കേണ്ടി വരും.