പന്ത് ഐ പി എല്ലിൽ തിളങ്ങിയാൽ പോലും ഇന്ത്യൻ ടീമിൽ എത്തുക എളുപ്പമാകില്ല എന്ന് സഹീർ ഖാൻ

Newsroom

Picsart 24 01 20 08 07 55 384
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ ഐ‌പി‌എല്ലിൽ മികച്ച പ്രകടനം നടത്തിയാലും, 2024 ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നത് റിഷഭ് പന്തിന് ബുദ്ധിമുട്ടാകുമെന്ന് സഹീർ ഖാൻ. റിഷഭ് ഈ ഐ പി എല്ലിൽ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ ആണെങ്കിൽ അത് കഴിഞ്ഞ് ഇന്ത്യയുടെ ലോകകപ്പ് ടീമിൽ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

സഹീർ 23 11 09 21 30 04 632

2022 ഡിസംബർ 30-ന് ഉണ്ടായ ഗുരുതരമായ ഒരു വാഹനാപകടത്തെത്തുടർന്ന് ഇതുവരെ പന്ത് കളത്തിന് പുറത്താണ്‌. “റിഷഭ് പന്തിന്റെ യാത്ര കണ്ടാൽ, അദ്ദേഹം കടന്നുപോയ വഴിത്തിരിവ് ഒരു കളിക്കാരനും എളുപ്പമല്ല. ഒന്നാമതായി, ക്രിക്കറ്റിനോട് ചേർന്നുനിൽക്കുന്ന എല്ലാവരും അവൻ കളിക്കളത്തിൽ തിരിച്ചെത്തിയാൽ സന്തോഷിക്കും. അദ്ദേഹത്തിന് ഒരുപാട് കടമ്പകൾ കടക്കാനുണ്ട്,” സഹീർ പറഞ്ഞു.

പന്ത് മടങ്ങിയെത്തി ഫിറ്റ്‌നസും ഫോമും തെളിയിക്കേണ്ടതുണ്ട്. എന്നാലും കാര്യങ്ങൾ പന്തിന് എളുപ്പമല്ലെന്ന് സഹീർ പറഞ്ഞു. മികച്ച രീതിയിൽ ഐപിഎല്ലിൽ കളിച്ചാൽ പോലും ടി20 ലോകകപ്പിനുള്ള ടീമിൽ ഇടംനേടിയേക്കില്ലെന്ന് മുൻ പേസർ കരുതുന്നു.

“ആദ്യം, അവൻ തിരികെയെത്തി കളിക്കണം. ഇത് എളുപ്പമല്ല. അവന്റെ താളം തിരിച്ചു പിടിക്കണം. ആ കാര്യങ്ങൾക്ക് സമയമെടുത്തേക്കാം. അങ്ങനെയെല്ലെങ്കിൽ അത് വളരെ നല്ലതാണ്. എന്നിരുന്നാലും, അദ്ദേഹത്തിന് വളരെ മികച്ച ഐപിഎൽ ഉണ്ടായാലും, ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ ലോകകപ്പിനായി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ കരുതുന്നില്ല.” സഹീർ പറഞ്ഞു.