പ്രീമിയർ ലീഗില്‍ കളിക്കാന്‍ തനിക്കിനിയും ബാല്യമുണ്ടെന്ന് റൂണി

- Advertisement -

തനിക്ക് ഇനിയും പ്രീമിയർ ലീഗിൽ കളിയ്ക്കാൻ കഴിയുമെന്ന് വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ വെയ്ൻ റൂണി. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഏറ്റവും വലിയ ഗോൾ സ്കോറര്‍ ആയ റൂണി കഴിഞ്ഞ വര്‍ഷമാണ്‌ പ്രീമിയര്‍ ലീഗ് ക്ലബയിരുന്ന എവര്‍ട്ടന്‍ വിട്ടു MLS ക്ലബ് ഡിസി യുണൈറ്റഡില്‍ ചേര്‍ന്നത്. ഡിസി യുണൈറ്റഡിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് റൂണി ആദ്യ സീസണില്‍ തന്നെ കാഴ്ചവെച്ചത്.

ഡിസി യുണൈറ്റഡില്‍ ആദ്യ സീസണില്‍ 21 മത്സരങ്ങളില്‍ നിന്നായി 12 ഗോളുകളും 6 അസിസ്റ്റും സ്വന്തം പേരിലാക്കിയിരുന്നു റൂണി. “പ്രീമിയര്‍ ലീഗിന് ആവശ്യപെടുന്ന ക്വാളിറ്റി എന്താണെന്ന്‍ എനിക്ക് അറിയാം, എനിക്ക് ഇനിയും പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയും” റൂണി പറയുന്നു.

തന്‍റെ പ്രിയപ്പെട്ട ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുറിച്ചും റൂണി സംസാരിച്ചു. ഒലെ മികച്ച ഫോം തുടരുകയാണ് എങ്കില്‍ അദ്ദേഹത്തിന് സ്ഥിരം സ്ഥാനം നല്‍കണം എന്നും അല്ലെങ്കില്‍ പോചെട്ടിനോ വരണം എന്നും റൂണി പറയുന്നു.

Advertisement