റൂണിക്ക് പിഴച്ചു, ഡി സി യുണൈറ്റഡ് സീസണ് നിരാശയോടെ അവസാനം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇത്ര കാലം വെയ്ൻ റൂണി ആയിരുന്നു ഡി സി യുണൈറ്റഡിന്റെ ഹീറോ. എന്നാൽ ഇന്ന് ആ റൂണിക്ക് പിഴച്ചു. മേജർ ലീഗ് സോക്കർ പ്ലേ ഓഫിൽ ഇന്ന് കൊളംബസ് ക്ര്യൂവിനെ നേരിട്ട ഡി സി യുണൈറ്റഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടപ്പോൾ പെനാൾട്ടി നഷ്ടപ്പ്ടുത്തിയവരുടെ കൂട്ടത്തിൽ വെയ്ൻ റൂണിയും ഉണ്ടായിരുന്നു. സീസണിൽ ഏറ്റവും അവസാനത്ത് ഉണ്ടായിരുന്ന ടീമിനെ പിടിച്ച് ഉയർത്തി പ്ലേ ഓഫ് വരെ എത്തിച്ചത് റൂണി ആയിരുന്നു.

ഇന്ന് കൊളംബസുമായി മത്സരം 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്. മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ആദ്യ കിക്ക് എടുത്തത് റൂണി ആയിരുന്നു. റൂണിക്ക് ആ കിക്ക് പിഴച്ചു. റൂണിക്ക് പിറകെ വന്ന രണ്ട് ഡി സി താരങ്ങൾക്ക് കൂടെ പെനാൾട്ടി ലക്ഷ്യം കാണാൻ ആയില്ല. 3-2 എന്ന സ്കോറിനാണ് ഷൂട്ടൗട്ടിൽ കൊളംബസ് വിജയിച്ചത്. ഡി സി ഇതോടെ പ്ലേ ഓഫിൽ നിന്ന് പുറത്തായി.

പരാജയം നിരാശ തരുന്നുണ്ട് എങ്കിലും ഈ സീസണിൽ തങ്ങൾ ചെയ്ത കാര്യങ്ങളിൽ അഭിമാനം മാത്രമെ ഉള്ളൂ എന്ന് റൂണി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണെന്നും അടുത്ത സീസണിൽ മികച്ചൊരു ഡി സി യുണൈറ്റഡിനെ കാണാം എന്നും റൂണി പറഞ്ഞു. 18 മത്സരങ്ങൾ ലീഗിൽ കളിച്ച റൂണി 12 ഗോളുകളും ഏഴു അസിസ്റ്റും ടീമിനായി നേടിയിരുന്നു.