ആഷ്‌ലി കോളുമായുള്ള കരാർ റദ്ദാക്കി ലോസ് ആഞ്ചലസ് ഗാലക്‌സി

- Advertisement -

എം എൽ എസ് ക്ലബ്ബ് ലോസ് ആഞ്ചലസ് ഗാലക്‌സി ഇംഗ്ലീഷ് താരം ആഷ്‌ലി കോളുമായുള്ള കരാർ അവസാനിപ്പിച്ചു. താരവുമായുള്ള കരാർ ഒരു വർഷത്തേക്ക് പുതുക്കാൻ ക്ലബ്ബിന് ഓപ്‌ഷൻ ഉണ്ടായിരുന്നെങ്കിലും ക്ലബ്ബ് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. റിലീസ് ചെയ്യപ്പെട്ട താരം തന്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയിട്ടില്ല.

2016 ലാണ് താരം ഗ്യാലക്സിയിൽ എത്തിയത്. യൂറോപ്യൻ ഫുട്‌ബോളിൽ വിജയകരമായ വർഷങ്ങൾക്ക് ശേഷമാണ് താരം റോമയിൽ നിന്ന് ഗ്യാലക്സിയിൽ എത്തിയത്. നേരത്തെ ആഴ്സണൽ, ചെൽസി ടീമുകൾക്ക് വേണ്ടി കളിച്ച താരം ഒരു കാലത്ത് ലോകത്തെ മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി 107 മത്സരങ്ങളും കോൾ കളിച്ചിട്ടുണ്ട്.

Advertisement