മിസോറാം പ്രീമിയർ ലീഗ് : മിസോറാം പോലീസ് എഫ്സിക്ക് ജയം

മിസോറാം പ്രീമിയർ ലീഗിന് തുടക്കം. മിസോറാം പോലീസ് എഫ്സി ചാവ്ൻപുയി എഫ്സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മിസോറം പോലീസിന്റെ ജയം. ലാൽറിൻപുയ,ലാൽഹ്മുന്മാവിയ എന്നിവർ മിസോറം പോലീസിന് വേണ്ടി ഗോളടിച്ചപ്പോൾ ചാവ്ൻപുയി എഫ്സിയുടെ ആശ്വാസ ഗോൾ നേടിയത് ലാൽരെമ്രുവാട്ടയാണ്.

MFA സൂപ്പർ കപ്പിൽ മിസോറാമിന്റെ എതിരാളികളായിരുന്നു ചാവ്ൻപുയി എഫ്സി. അന്ന് 6-1 ന്റെ പരാജയമേറ്റ് വാങ്ങിയെങ്കിലും ഇതവണ പൊരുതി തന്നെയാണ് ചാവ്ൻപുയി കളിച്ചത്. പോലീസ് ടീമിനെതിരെ സമനില കണ്ടെത്താൻ ചാവ്ൻപുയി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.