ഇന്ത്യൻ ദേശീയ ലീഗ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെ നിയമിച്ച് മിനേർവ പഞ്ചാബ്. 25കാരൻ മാത്രമായ യാൻ ലോ ആണ് മിനേർവ പഞ്ചാബിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യാൻ ലോയെ പരിശീലകനാക്കിയുള്ള മിനേർവയുടെ പ്രഖ്യാപനം വന്നത്.
25ആം വയസ്സിൽ തന്നെ എ എഫ് സി എ ലൈസൻ സ്വന്തമാക്കിയപ്പോൾ എ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായും യാൻ ലോ മാറിയിരുന്നു. ഇത്തവണ അണ്ടർ 23 ടീമിനെ മാത്രം ഐ ലീഗിൽ ഇറക്കാം എന്ന് നേരത്തെ പ്രഖ്യാപിച്ച മിനേർവ പുതിയ യുവ കോച്ചിനെ കൂടെ എത്തിച്ചതോടെ മുഴുവൻ യുവരക്തം മാത്രമാകുമെന്ന് ഉറപ്പായി.
ഈ അവസരം തന്നതിന് മിനേർവയ്ക്ക് നന്ദി പറയുന്നതായി യാൻ ലോ പറഞ്ഞു. മിനേർവയ്ക്ക് ഒപ്പം ഒരുപാട് കിരീടങ്ങൾ നേടാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.