മിലാനെ തകർത്തെറിഞ്ഞ് ഇന്റർ മിലാൻ ഇറ്റാലിയൻ സൂപ്പർ കപ്പ് സ്വന്തമാക്കി

Picsart 23 01 19 02 36 15 209

ഇറ്റാലിയൻ സൂപ്പർ കപ്പ് ഒരിക്കൽ കൂടെ ഇന്റർ മിലാൻ സ്വന്തമാക്കി. ഇന്ന് സൗദി അറേബ്യയിൽ വെച്ച് നടന്ന സൂപ്പർ കപ്പ് ഫൈനൽ ഒരു മിലാൻ ഡർബി ആയിരുന്നു. വൈരികളായ എ സി മിലാനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ഇന്റർ മിലാനായി. ആദ്യ 21 മിനുട്ടുകളിൽ തന്നെ ഇന്റർ മിലാൻ ഇന്ന് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. പത്താം മിനുട്ടിൽ ഡിമാർകോയിലൂടെ ആയിരുന്നു ഇന്റർ മിലാന്റെ ആദ്യ ഗോൾ.

Picsart 23 01 19 02 36 23 513

ആ ഗോൾ പിറന്ന് പതിനൊന്ന് മിനുട്ടുകൾക്ക് ശേഷം ജെക്കോയിലൂടെ ഇന്റർ മിലാൻ ലീഡ് ഇരട്ടിയാക്കി. ഈ ഗോളുകളുടെ ബലത്തിൽ ആദ്യ പകുതി അവർ 2-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസ് കൂടെ ഗോൾ നേടിയതോടെ ഇന്റർ മിലാന്റെ വിജയം ഉറപ്പായി.

കഴിഞ്ഞ സീസണിലും ഇന്റർ മിലാൻ ആയിരുന്നു സൂപ്പർ കപ്പ് നേടിയത്. ഇത് ഇന്ററിന്റെ ഏഴാം സൂപ്പർ കപ്പ് ആണ്.