ബെംഗളൂരു എഫ് സി വിട്ട മികു ഇനി പുതിയ ക്ലബിൽ

ബെംഗളൂരു എഫ് സിക്കായി അവസാന രണ്ടു സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്ന മികു പുതിയ ക്ലബിൽ എത്തി. സൈപ്രറ്റോ ക്ലബായ ഒമോനിയോ എഫ് സി ആണ് മിക്കുവിനെ സൈൻ ചെയ്തിരിക്കുന്നത്. സൈപ്രറ്റോ അഞ്ചാം ഡിവിഷനിൽ കളിക്കുന്ന ക്ലബാണ് ഒമോനിയോ എഫ് സി. വലിയ ക്ലബുകളിലേക്ക് പോകാൻ ആണെന്ന് പറഞ്ഞായിരുന്നു മിക്കു ബെംഗളൂരു എഫ് സി വിട്ടിരുന്നത്.

കഴിഞ്ഞ സീസണിൽ തന്നെ ബെംഗളൂരു എഫ് സി വിടാൻ ശ്രമിച്ചിരുന്ന താരമാണ് മികു. തായ്ലാന്റ് ക്ലബായ ബുറിറാം യുണൈറ്റഡുമായി മികു ചർച്ചയിൽ ഉണ്ടായിരുന്നു. എന്നാൽ ഉയർന്ന പ്രതിഫലം ചോദിച്ചതിനാൽ അവരുമായി കരാറിൽ എത്താനായില്ല. ബെംഗളൂരു എഫ് സിക്ക് വേണ്ടി രണ്ടു സീസണുകളിലായി ഐ എസ് എലിൽ 20 ഗോളുകൾ മികു നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം 12 മത്സരങ്ങൾ മാത്രമേ മികുവിന് കളിക്കാൻ ആയിരുന്നുള്ളൂ.

Previous articleകാത്തിരിക്കൂ, ആര്‍ച്ചര്‍ കൊടുങ്കാറ്റായി മാറുന്ന ദിവസം വിദൂരമല്ല
Next articleവെസ്റ്റിൻഡീസ് ഇതിഹാസത്തിന്റെ വീട്ടിൽ അത്താഴം ആസ്വദിച്ച് ഇന്ത്യൻ താരങ്ങൾ