വെസ്റ്റിൻഡീസ് ഇതിഹാസത്തിന്റെ വീട്ടിൽ അത്താഴം ആസ്വദിച്ച് ഇന്ത്യൻ താരങ്ങൾ

Photo: @djbravo47 Instagram

വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ വീട്ടിൽ അത്താഴം ആസ്വദിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഏകദിന പരമ്പരക്ക് ശേഷമുള്ള ചെറിയ ഇടവേളയിലാണ് ഇന്ത്യൻ താരങ്ങൾ ബ്രയാൻ ലാറയുടെ വസതിയിൽ അത്താഴത്തിന് പങ്കെടുത്തത്.  രോഹിത് ശർമ്മ, ശിഖർ ധവാൻ, രവീന്ദ്ര ജഡേജ, കെ.എൽ രാഹുൽ, ചഹാൽ എന്നിവരും അത്താഴ വിരുന്നിൽ പങ്കെടുത്തു.

ഇന്ത്യൻ താരങ്ങളെ കൂടാതെ വെസ്റ്റിൻഡീസ് താരങ്ങളായ ബ്രാവോ, ക്രിസ് ഗെയ്ൽ, പോളാർഡ്, സുനിൽ നരേൻ എന്നിവരും ബ്രയാൻ ലാറയുടെ അത്താഴ വിരുന്നിൽ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 22നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ആദ്യ മത്സരം. അതിന് മുന്നോടിയായി വെസ്റ്റിൻഡീസ് എ ടീമിനെതിരെ ഇന്ത്യ ഒരു പരിശീലന മത്സരവും കളിക്കുന്നുണ്ട്.

Previous articleബെംഗളൂരു എഫ് സി വിട്ട മികു ഇനി പുതിയ ക്ലബിൽ
Next articleബംഗ്ലാദേശിന് പുതിയ കോച്ച്, മുഖ്യ കോച്ചായി റസ്സല്‍ ഡൊമിംഗോയ്ക്ക് നിയമനം