സ്പോർട്ടിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഗോസ്ലോവിയന്‍ ഇതിഹാസം സിനിസ മിഹജലോവിച്. ഒൻപത് ദിവസത്തെ സേവനത്തിനു ശേഷമാണ് സിനിസ മിഹജലോവിചിനെ സ്പോർട്ടിങ് പുറത്താക്കിയത്. ഇതിനെതിരായാണ് 11 മില്യൺ യൂറോ നഷ്ടപരിഹാരത്തുകയായി സിനിസ മിഹജലോവിച് ആവശ്യപ്പെടുന്നത്. സ്പോർട്ടിങ്ങിന്റെ അപ്രതീക്ഷിതവും അസാധാരണവുമായ നടപടി കാരണം തന്റെ റെപ്പ്യുട്ടേഷനെ ബാധിച്ചെന്നും സിനിസ പറഞ്ഞു.
കഴിഞ്ഞ യൂറോപ്പാ ലീഗ് മത്സരത്തില്‍ സ്‌പോര്‍ടിങ് അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് ക്ലബില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് കളിക്കാര്‍ക്ക് നേരെ ക്ലബ് ആരാധകര്‍ ആക്രമണം നടത്തിയ സംഭവമുണ്ടായിരുന്നു. പ്രസിഡന്റായിരുന്ന കാര്‍വലോയായിരുന്നു ഇതിന് പിന്നിലെന്നാരോപിച്ച് മുതിര്‍ന്ന ഒന്‍പത് താരങ്ങള്‍ ക്ലബുമായി കരാറും റദ്ദാക്കിയിരുന്നു. കാര്‍വലോ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനെ തുടർന്ന് കാര്‍വലോ നിയമിച്ച പരിശീലകൻ സിനിസ മിഹജലോവിചിനെയും ക്ലബ് പുറത്താക്കുകയായിരുന്നു. പുതിയ ക്ലബ് പ്രസിഡന്റായി ചുമതലയേറ്റ ജോസ് സൗസ സിന്‍ഡ്ര സ്പോർട്ടിങ് കോച്ചായി ഹോസെ പോസെയിറോയെ നിയമിക്കുകയും ചെയ്തു.