മെസ്സി തന്നോട് വാ അടക്കാൻ പറഞ്ഞെന്ന് ടിറ്റെ

Newsroom

ഇന്നലെ ബ്രസീലും അർജന്റീനയും തമ്മിൽ ഉള്ള മത്സരത്തിനിടെ ബ്രസീൽ പരിശീലകനായ ടിറ്റെയും അർജന്റീന താരം മെസ്സിയും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുനന്നു. മെസ്സി തന്നോട് വാ അടക്കാൻ പറഞ്ഞു എന്ന് ടിറ്റെ പറഞ്ഞു. മെസ്സിക്ക് മഞ്ഞ കാർഡ് കൊടുക്കേണ്ട കാര്യം റഫറിയോട് സംസാരിക്കുകയായിരുന്നു താൻ. അപ്പോൾ മെസ്സി തന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു. താൻ തിരിച്ച് മെസ്സിയോടും ഇത് തന്നെ പറഞ്ഞു. ഇതാണ് ഗ്രൗണ്ടിൽ സംഭവിച്ചത്. ടിറ്റെ പറഞ്ഞു.

കൂടുതൽ കരുത്തരായ റഫറിമാരെ നമുക്ക് ആവശ്യമുണ്ട് എന്നും ടിറ്റെ പറഞ്ഞു. മെസ്സിക്ക് എന്തായാലും കാർഡ് കിട്ടേണ്ടതായിരുന്നു. അതുകൊണ്ട് തന്നെ താൻ പറഞ്ഞ പരാതി ശരിയായിരുന്നു എന്നും ടിറ്റെ കൂട്ടിച്ചേർത്തു. ഇന്നലെ സൗദി അറേബ്യയിൽ വെച്ച നടന്ന മത്സരത്തിൽ 1-0 എന്ന പരാജയം ബ്രസീൽ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മെസ്സി ആയിരുന്നു വിജയ ഗോൾ നേടിയത്.