ആറു വർഷം മുമ്പ് വരച്ച മെസ്സി ചിത്രം യാഥാർത്ഥ്യമാക്കിയ ഫുട്ബോൾ അത്ഭുതം

സാധാരണ ഫുട്ബോൾ പിച്ചിൽ നടക്കുന്ന സംഭവങ്ങൾ ചിത്രങ്ങളായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായി മാറിയിരിക്കുന്നത് ഒരു ചിത്രം യാഥാർത്ഥ്യമായി മാറിയ കഥയാണ്. ആറു വർഷം മുമ്പ് ഒരു മെസ്സി ആരാധകൻ വരച്ച ചിത്രം അവസാന ആഴ്ച നടന്ന ബാഴ്സലോണയും റയൽ ബെറ്റിസും തമ്മിലുള്ള മത്സരത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്.

2013ൽ ആണ് ബംഗ്ലാദേശ് കലാകാരനായ സുഹാസ് നഹിയാൻ മെസ്സിയുടെ ചിത്രം വരച്ചത്. റയൽ ബെറ്റിസിന്റെ ജേഴ്സിയിലെ ഡിഫൻഡേഴ്സിനെ മറികടന്ന് മെസ്സി മുന്നേറുന്നതായിരുന്നു ചിത്രം. കഴിഞ്ഞ മത്സരത്തിൽ റയൽ ബെറ്റിസിന് എതിരെ സമാനമായ ചിത്രം ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറയിലും പതിഞ്ഞു‌. മത്സരശേഷം സുഹാസ് ആണ് താൻ അന്ന് വരച്ച ചിത്ര യാഥാർത്ഥ്യമായതായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്.

ഇത് യാഥാർത്ഥ്യമാക്കിയതിന് ഫുട്ബോൾ ദൈവങ്ങളോട് നന്ദി പറയുന്നതായും സുഹാസ് പറഞ്ഞു.

Previous articleസുരക്ഷ ക്ലിയറന്‍സ് ലഭിച്ചില്ല, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനം കാണാനാകാതെ ആരാധകര്‍
Next articleഇംഗ്ലണ്ടിന് കഷ്ടകാലം, റാഷ്ഫോർഡിനും പരിക്ക്