മെസ്സി ഖത്തറിൽ നിന്ന റൂം മ്യൂസിയമാക്കി മാറ്റി

Newsroom

അർജന്റീന താരം ലയണൽ മെസ്സി ഈ ലോകകപ്പിനിടയിൽ ഖത്തറിൽ താമസിച്ച മുറി മ്യൂസിയമായി മാറി. ഖത്തർ യൂണിവേഴ്സിറ്റിയിൽ മെസ്സി താമസിച്ച റൂം ആണ് യൂണിവേഴ്സിറ്റി ഇപ്പോൾ മ്യൂസിയമായി മാറ്റിയിരിക്കുന്നത്. ഖത്തർ യൂണിവേഴ്സിറ്റി മ്യൂസിയമാക്കി മാറ്റിയ റൂമിന്റെ ചിത്രങ്ങൾ പങ്കുവെച്ചു.

മെസ്സി 22 12 27 20 44 43 475

ഖത്തർ ലോകകപ്പിൽ മെസ്സിക്കും അർജന്റീനക്കും ഗംഭീര പിന്തുണ ആയിരുന്നു ഉടനീളം ലഭിച്ചിരുന്നത്. മെസ്സി ഖത്തറിന്റെ പിന്തുണയെ പലപ്പോഴും പ്രശംസിക്കുകയും ചെയ്തിരുന്നു. അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സി ഖത്തർ ലോകകപ്പിനെ മികച്ച ലോകകപ്പാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിരുന്നു. മെസ്സിയുടെ ലോകകപ്പ് ആയാകും ഖത്തർ ലോകകപ്പ് ഭാവിയിൽ അറിയപ്പെടുകയും ചെയ്യുക. മെസ്സി ആയിരുന്നു ഖത്തർ ലോകകപ്പിലെ മികച്ച താരം.

Picsart 22 12 27 20 44 26 106