ഇന്നലെ പ്രഖ്യാപിച്ച ഫിഫ ബെസ്റ്റിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ബയേൺ മ്യൂണിച്ച് താരം ലെവൻഡോസ്കി ആയിരുന്നു. ലെവൻഡോസ്കിക്ക് പിറകിലായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫിനിഷ് ചെയ്തു. ഈ സീസണിൽ ലയണൽ മെസ്സിയേക്കാൾ കൂടുതൽ വോട്ട് നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയി. റൊണാൾഡോ 38 പോയിന്റും മെസ്സി 35 പോയിന്റുമാണ് നേടിയത്. ഒന്നാമതുള്ള ലെവൻഡോസ്കിക്ക് 52 പോയിന്റ് ഉണ്ട്.
പരിശീലകർക്ക് ഇടയിൽ റൊണാൾഡോയേക്കാൾ കൂടുതൽ വോട്ട് മെസ്സിക്കാണ് ലഭിച്ചത്. 196 വോട്ട് പരിശീലകരിൽ നിന്ന് മെസ്സി സ്വന്തമാക്കിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ 186 വോട്ട് ആണ് നേടിയത്. താരങ്ങൾക്ക് ഇടയിൽ നിന്ന് റൊണാൾഡോ മെസ്സിയേക്കാൾ വോട്ട് നേടി. മെസ്സിക്ക് 207 ആണെങ്കിൽ റൊണാൾഡോക്ക് 259 വോട്ട് താരങ്ങളിൽ നിന്ന് ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ സീരി എ കിരീടം നേടിയിരുന്നു. എന്നാൽ മെസ്സിക്ക് കിരീടം ഒന്നും ഇല്ലാത്ത നിരാശയാർന്ന സീസണായിരുന്നു.
The Best Ranking
Robert Lewandowski 52 points
Cristiano Ronaldo 38 points
Lionel Messi 35 points
Sadio Mane 29 points
Kevin De Bruyne 26 points
Mohamed Salah 25 points
Kylian Mbappe 19 points
Thiago Alcantara 17 points
Neymar 16 points
Virgil van Dijk 13 points
Sergio Ramos 7 points