“ആശിഖ് ആണ് ബെംഗളൂരു എഫ് സിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച താരം”

Img 20201218 120556
Credit: Twitter
- Advertisement -

ഇന്നലെ ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ പരിക്ക് കാരണം പിറത്ത് പോകേണ്ടി വന്ന ആശിഖിന്റെ അസാന്നിദ്ധ്യം ടീമിനെ കാര്യമായി ബാധിക്കും എന്ന് ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ്. ഈ സീസണിൽ ഇതുവരെ നോക്കിയാൽ ബെംഗളൂരു എഫ് സിയുടെ ഏറ്റവും മികച്ച താരം ആശിഖ് ആയിരുന്നു എന്ന് കാർലസ് പറഞ്ഞു. ആശിഖിന്റെ അവസ്ഥയിൽ സങ്കടം ഉണ്ട് എന്നും കാർലസ് പറഞ്ഞു.

ആശിഖിന്റെ മുഖത്തെ എല്ലുകളിൽ പൊട്ടലുണ്ട്. അതുകൊണ്ട് തന്നെ ആശിഖ് തിരിച്ചുവരുന്നത് വൈകിയേക്കും എന്നും ബെംഗളൂരു എഫ് സി പരിശീലകൻ സൂചന നൽകി. ഇന്നലെ ഒഡീഷക്ക് എതിരായ മത്സരത്തിനിടയിൽ എതിർ താരത്തിന്റെ കാൽമുട്ട് മുഖത്ത് ഇടിച്ചായിരുന്നു ആശിഖിന് പരിക്കേറ്റത്. താരത്തിന്റെ കവിളെല്ലിന് പൊട്ടൽ ഉണ്ട് എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഫുട്ബോൾ ലോകം ആശിഖ് പെട്ടെന്ന് കളത്തിൽ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ്.

Advertisement