ചിലിക്കും കൊളംബിയക്കുമെതിരായ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

Newsroom


ചിലിക്കും കൊളംബിയക്കുമെതിരായ വരാനിരിക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീനയുടെ 28 അംഗ ടീം സ്കലോണി പ്രഖ്യാപിച്ചു. അർജൻ്റീന യോഗ്യത ഉറപ്പിച്ചതിനാൽ ഈ മത്സരങ്ങൾ ടീമിന് പരീക്ഷണങ്ങൾ നടത്താനുള്ള അവസരം നൽകുന്നു.
അർജൻ്റീനയുടെ ആഭ്യന്തര ലീഗിൽ നിന്നുള്ള പ്രതീക്ഷ നൽകുന്ന പുതുമുഖങ്ങളായ ഫ്രാങ്കോ മസ്തന്തുവോനോ (റിവർ പ്ലേറ്റ്), കെവിൻ ലോമോണാക്കോ (ഇൻഡിപെൻഡിയൻ്റെ), മരിയാനോ ട്രോയ്‌ലോ (ബെൽഗ്രാനോ) എന്നിവർ ടീമിൽ ഇടം നേടി.

Argentina Messi Goal

യൂത്ത് തലത്തിൽ കളിച്ചിട്ടില്ലാത്ത പ്രതിരോധ താരം ട്രോയ്‌ലോ സസ്‌പെൻഡ് ചെയ്യപ്പെട്ട ഒട്ടാമെൻഡിക്ക് പകരമാണ് എത്തുന്നത്. മസ്തന്തുവോനോ പിഎസ്ജിയിലേക്ക് 45 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിന് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
പരിക്കേറ്റ അലക്സിസ് മാക് അല്ലിസ്റ്ററും, ഗാർണാച്ചോ, കാസ്റ്റെല്ലാനോസ് തുടങ്ങിയ കളിക്കാർക്കും ടീമിൽ സ്ഥാനമില്ല. ഇപ്പോൾ യൂറോപ്പിൽ കളിക്കുന്ന വലൻ്റിൻ ബാർക്കോ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കളിക്കും.

പരിക്ക് മാറിയ ലയണൽ മെസ്സി ടീമിൽ ഉണ്ട്.


അർജൻ്റീനയുടെ വരാനിരിക്കുന്ന മത്സരങ്ങൾ:
🆚 ചിലി (എവേ)
🆚 കൊളംബിയ (ഹോം)

1000192127